Tuesday, December 28, 2010

HAPPY NEW YEAR

2011.എല്ലാവര്‍ക്കും നന്മയുടെയും സന്തോഷത്തിന്റെയും സമാധാനത്തിന്‍റെയും ഐശ്വര്യത്തിന്റെയും ദിനങ്ങളയിരിക്കട്ടെ

Tuesday, December 21, 2010

ഭക്ഷണം നന്നാക്കൂ , ഡോക്ടറെ ഒഴിവാക്കൂ

കേരളീയരായ നമ്മുടെ ഭക്ഷണ രീതി ഏറെ മാറിപ്പോയിരിക്കുന്നു . കഞ്ഞിയും പുഴുക്കും ,കപ്പയും മത്തിയും, പുട്ടും കടലയും, ഇഡ്ഡലിയും സാമ്പാറും , തോരന്‍ ,അവിയല്‍ ,എല്ലാം നമ്മള്‍ ഒഴിവാക്കി . പകരം ബര്‍ഗറും ,നൂടില്‍സും, കെന്തക്കിയും ബിരിയാണിയും നമ്മള്‍ സ്വീകരിച്ചു . തല്‍ഫലമായി പുതിയ പുതിയ രോഗങ്ങള്‍ നമ്മള്‍ക്ക് സ്വന്തമായി . കാന്‍സര്‍ രോഗങ്ങള്‍ നമ്മളിലേക്ക് തിരിച്ചു വന്നു , അല്ല നമ്മള്‍ കൊണ്ട് വന്നു എന്ന് പറയുന്നതായിരിക്കും ശരി . ഒരു പ്രാവശ്യം ചൂടാക്കിയ എണ്ണ വീണ്ടുംവീണ്ടും ചൂടാക്കുമ്പോള്‍ അത് കാന്‍സറിനെ വിളിച്ചു വരുത്തലാന്നെന്നു താക്കീതു തന്നിട്ടും നമ്മള്‍ ഉപേക്ഷിക്കാന്‍ തയ്യാറില്ല . ഫാസ്റ്റ് ഫുഡ്‌ സംസ്കാരം ഇന്നു സാദാരണക്കാരുടെ ഇടയില്‍ വ്യാപിച്ചിരിക്കുന്നു . അടുക്കളയില്‍ കയറാതെ വീട്ടമ്മമാര്‍ ഭക്ഷണത്തിന് ഹോട്ടലിലേക്ക് ഓര്‍ഡര്‍ ചെയ്യുന്നു . യാത്രയില്‍ അത്യാവശ്യത്തിനു ഹോട്ടലുകളെ ആശ്രയിച്ചിരുന്ന നമ്മള്‍ ഇന്നു ഭക്ഷണത്തിന്നു വേണ്ടി യാത്രകള്‍ ചെയ്യുന്നു . രോഗികളായ മാതാപിതാക്കള്‍ രോഗികളായ ഒരു പുതുതലമുറക്കും ജന്മം നല്‍കുന്നു . അങ്ങിനെ രോഗങ്ങള്‍ കൊണ്ടും രോഗികളെ കൊണ്ടും കേരളം നിറയുന്നു. അത്യാദുനിക സൌകര്യങ്ങളുള്ള സൂപ്പര്‍  സ്പെഷാലിറ്റി ഹോസ്പിറ്റലുകള്‍ ഒരുക്കി പണക്കൊതിയമ്മാര്‍ മാടി വിളിക്കുന്നു . ഏറ്റവും പ്രശസ്തമായ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ പോയി പൊങ്ങച്ചം പറയാന്‍ മലയാളികള്‍ മത്സരിക്കുന്നു. പലവിധത്തിലുള്ള ചെക്കപ്പ്‌ പാക്കേജുകള്‍ തയ്യാറാക്കി പോങ്ങച്ചക്കാരെ ആകര്‍ഷിക്കുന്ന പരസ്യങ്ങള്‍ നല്‍കി അവര്‍ വിലസുന്നു. ടി വി. തുറക്കുമ്പോള്‍ രുചികരമായ ഫാസ്റ്റ് ഫുഡിന്റെ പരസ്യം , പിന്നാലെ തന്നെ നല്ല ഡോക്ടര്‍മാരുടെ കീഴിലുള്ള ഹോസ്പിറ്റലിന്റെയും ചികിത്സാ സൌകര്യങ്ങളുടെയും പരസ്യം . ആംബുലന്‍സിന്റെ ഫോട്ടോ സഹിതം . ചിന്തിക്കുന്നവര്‍ക്കൊരു മുന്നറിയിപ്പയിക്കൊണ്ട് ......

Monday, December 20, 2010

ഹൃദയം സംസ്കരിച്ച് സൂക്ഷിക്കുക

അഞ്ച് നേരം കൃത്യമായി നമസ്കരിക്കുകയും നിഷിദ്ധമായ കാര്യങ്ങളില്‍നിന്നും വിട്ടു നില്‍ക്കുകയും പ്രഭാതത്തിലും പ്രതോഷത്തിലും പ്രത്യേകമായി അല്ലാഹുവിനെ പ്രകീര്‍ത്തിക്കുകയും ചെയ്യുക .
പരിശുദ്ധ ഖുര്‍ആന്‍ ഇപ്രകാരം ഓര്‍മ്മിപ്പിക്കുന്നു  " അറിയുക തീര്‍ച്ചയായും അല്ലാഹുവിനെ സ്മരിക്കല്‍ നിങ്ങളുടെ ഹൃദയതിന്നു ശാന്തി നല്‍കും "