Monday, December 20, 2010

ഹൃദയം സംസ്കരിച്ച് സൂക്ഷിക്കുക

അഞ്ച് നേരം കൃത്യമായി നമസ്കരിക്കുകയും നിഷിദ്ധമായ കാര്യങ്ങളില്‍നിന്നും വിട്ടു നില്‍ക്കുകയും പ്രഭാതത്തിലും പ്രതോഷത്തിലും പ്രത്യേകമായി അല്ലാഹുവിനെ പ്രകീര്‍ത്തിക്കുകയും ചെയ്യുക .
പരിശുദ്ധ ഖുര്‍ആന്‍ ഇപ്രകാരം ഓര്‍മ്മിപ്പിക്കുന്നു  " അറിയുക തീര്‍ച്ചയായും അല്ലാഹുവിനെ സ്മരിക്കല്‍ നിങ്ങളുടെ ഹൃദയതിന്നു ശാന്തി നല്‍കും "

1 comment:

  1. നല്ല സുഹ്ര്തുക്കളാണ് ബീരാനും കോരനും .ചുമട്ടുതൊഴിലാളികളായ ഇവര്‍ കുറച്ചു പൈസ സ്വരൂപിച്ചു ഒരു കഴുതയെ വാങ്ങാന്‍ തീരുമാനിച്ചു . അടുത്തുള്ള ഗ്രാമത്തില്‍നിന്ന് ഒരു കഴുതയെ വാങ്ങിച്ച് തിരിച്ചു വരുമ്പോള്‍ രാത്രിയായിരുന്നു . കള്ളന്മാരുടെ ശല്യം ഉണ്ടായിരുന്നതിനാല്‍ ഒരു സത്രത്തില്‍ അവര്‍ അന്ന് രാത്രി കഴിച്ചു കൂട്ടുവാന്‍ തീരുമാനിച്ചു .ഒരാള്‍ ഉറങ്ങുമ്പോള്‍ മറ്റൊരാള്‍ കഴുതയ്ക്ക് കാവല്‍ നില്‍ക്കണം . അങ്ങിനെ പകുതി രാത്രി കോരന്‍ ഉറങ്ങാനും ബീരാന്‍ കഴുതയ്ക്ക് കാവല്‍ക്കാരന്‍ ആവാനും തീരുമാനിച്ചു .പക്ഷെ ബീരാന് ഒരു സംശയം ...വല്ല കാരണവശാലും ഞാന്‍ ഉറങ്ങിപ്പോയാല്‍ ...? ശരിയാണല്ലോ ..കോരനും ബീരാന്‍ പറഞ്ഞത് ശരിയാണെന്ന് തോന്നി ...രണ്ടു പേരും കുറെ ചിന്തിച്ചു ...നമ്മള്‍ രണ്ടു പേരും എന്തിനു ഒരുമിച്ചു ചിന്തിക്കണം ..? ബീരാന്‍ ചിന്തിക്കുക ...ഞാന്‍ കുറച്ചു ഉറങ്ങാം എന്ന് പറഞ്ഞു കോരന്‍ ഉറങ്ങാന്‍ കിടന്നു . കുറെ കഴിഞ്ഞപ്പോള്‍ കോരന്‍ ഉണര്‍ന്നു ...ചിന്തിച്ചിരിക്കുന്ന ബീരാനെ കണ്ടപ്പോള്‍ കോരന് സന്തോഷമായി . ബീരാന്‍ ഇനി ഉറങ്ങിക്കോളൂ ..ഞാന്‍ ഇനി ചിന്തിക്കാം ....ആട്ടെ ബീരാന്‍ എന്താണ് ചിന്തിച്ചത് ...? ഞാന്‍ ആദ്യമായി ചിന്തിച്ചത് രാത്രിയും പകലും മാറി മാറി വരുന്ന ദൈവത്തിന്റെ സൃഷ്ടിപ്പിനെക്കുറിച്ച് ....കൊള്ളാം നല്ല ചിന്ത കോരന് ആകാംക്ഷയായി ....നീ പിന്നെന്തിനെ കുറിച്ചാണ് നീ ചിന്തിച്ചത് ...? പിന്നെ ഞാന്‍ ചിന്തിച്ചത് നമ്മള്‍ നമ്മുടെ കഴുതയെ കൊണ്ട് ജോലി ചെയ്യിപ്പിച്ചു ഒരുപാട് പണം സമ്പാദിച്ചു വലിയ പണക്കാര്‍ ആകുന്നത് ....ശരിയാണ് ബീരാനെ നമ്മള്‍ വലിയ പണക്കാര്‍ ആവും കോരന്‍ സമ്മതിച്ചു .... പിന്നെന്താണ് ബീരാനെ നീ ചിന്തിച്ചത് ...? ചിന്തിച്ചു കൊണ്ട് ബീരാന്‍ പറഞ്ഞു ..'' പിന്നെ ഞാന്‍ ചിന്തിച്ചതും ഇപ്പോള്‍ ചിന്തിച്ചു കൊണ്ടിരിക്കുന്നതും നമ്മെടെ കഴുതയെ ആരാ അഴിച്ചു കൊണ്ട് പോയത് എന്നാണ് ...?

    ReplyDelete